ചെറുകര സെന്‍റ് ആന്‍റണീസ് യു.പി സ്കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനവും 109-ാം വാര്‍ഷികവും മാര്‍ച്ച് 10ന്

ചെറുകര ഗ്രാമത്തിന്റെ മുഖപ്രസാദവും, അറിവിന്റെ ഉറവിടവുമായ സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ അതിന്റെ ജൈത്രയാത്രയുടെ 109 സംവത്സരങ്ങള്‍ പിന്നിടുന്നു. 1915-ല്‍ ചെറുകരയുടെ മടിത്തട്ടില്‍ പിറന്നുവീണ ഈ വിജ്ഞാനക്ഷേത്രം ജന്മംകൊണ്ട നാള്‍മുതല്‍ ചെറുകര
ദേശത്തെയും സമീപപ്രദേശങ്ങളെയും അക്ഷരവെളിച്ചത്താല്‍ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്കിയ
ഈ അക്ഷരമുത്തശ്ശിയുടെ യശസ്സുയര്‍ത്തിക്കൊണ്ട് ഇടവക
സമൂഹത്തിന്റെയും സുമനസ്സുകളുടെയും സഹായസഹകരണത്തോടെ രണ്ട് കോടിയോളം രൂപ ചിലവഴിച്ച് 10 ഡിജിറ്റല്‍ ക്ലാസ്സ് മുറികളും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും മിനി ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളോടും കൂടി പണി കഴിപ്പിച്ച പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇരുനില സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദവും,
109-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷവും 2024 മാര്‍ച്ച് 10-ാം തീയതി
ഞായറാഴ്ച വൈകുന്നേരം 5.30-ന് പുതിയ സ്‌കൂള്‍ അങ്കണത്തില്‍വച്ച്
നടത്തപ്പെടുന്നു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കുന്നതും  ജോസ് K മാണി MP കെട്ടിടം ഉദ്ഘാടനം നടത്തുന്നതാണ്. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. തോമസ് പുതിയകുന്നേല്‍ അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്യുന്നതാണ്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലോഗോ പ്രകാശനവും മാണി . സി. കാപ്പന്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തും.


വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ. ബെന്നി കന്നുവെട്ടിയേല്‍ സ്വാഗതo ആശംസിക്കുന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ്  ബിന്‍സി ജോസഫ് റിപ്പോര്‍ട്ട് അവതരി പ്പിക്കുന്നതും കരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്അ നസ്യ രാമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കില്‍, മുന്‍ വികാരി ഫാ. ഷാജി പൂത്തറ, ളാലം ബ്ലോക്ക് മെമ്പര്‍ ഷീല ബാബു, വാര്‍ഡ് മെമ്പര്‍ പ്രിന്‍സ് അഗസ്റ്റ്യന്‍ , DEO  സുനിജ P., AEO ശ്രീകല KB,  റോബിന്‍ K അലക്‌സ്, സി. സൗമി SJC , വള്ളിച്ചിറ കരയോഗം പ്രസിഡണ്ട്,  ശശികുമാര്‍ AK , SNDP വള്ളിച്ചിറ ശാഖാ പ്രസിഡണ്ട് l D സോമന്‍,  ജോളിമോള്‍ ഐസക്, PTA പ്രസിഡണ്ട് അജി തോമസ്, കൈക്കാരന്മാരായ ഫെലിക്‌സ് നെടുമ്പള്ളില്‍, കുര്യാക്കോസ് ഇടയാടിയില്‍, ബിനോയി തെക്കേക്കുറ്റ് , എന്നിവര്‍ പ്രസംഗിക്കുന്നതും കണ്‍വിനര്‍ചാക്കോ താന്നിയാനിക്കല്‍, നന്ദി രേഖപ്പെടുത്തുന്നതുമായിരിക്കും.

തോമസ് ചാഴികാടന്‍ MP യുടെ പ്രദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ ബസ്സിനായി 18 ലക്ഷം രൂപയും ജോസ് കെ മാണി MP യുടെ ഫണ്ടില്‍ നിന്നും കംപ്യൂട്ടര്‍ ലാബും ജില്ലാപഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കില്‍ ടോയ്‌ലെറ്റ് ബ്ലോക്കിനായി 12.5 ലക്ഷം അനുവദിച്ചിട്ടുള്ള കാര്യം ഇത്തരുണത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു

 

Previous Post

ചുങ്കം: കളമ്പംകുഴിയില്‍ ജോസഫ് മത്തായി

Next Post

സിദ്ധാര്‍ത്ഥന്റെ മരണം: വിദ്യാര്‍ത്ഥിലോകത്തിനാകെ അപമാനം

Total
0
Share
error: Content is protected !!