ചങ്ങലീരി ഫൊറോനാ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ നടത്തി

ചങ്ങലീരി : കോട്ടയം അതിരൂപതയിലെ ഇടവകകളിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് എല്ലാ ഫൊറോനയിലും പരിശീലനം നല്‍കുന്നതിന്‍്റെ ഭാഗമായി മലബാര്‍ മേഖലയിലെ ആദ്യ ഒത്തുകൂടല്‍ ചങ്ങലീരി ഫോറോനയില്‍ നടത്തി. ചങ്ങലീരി തിരുഹൃദയ വിശ്വാസപരിശീലന കേന്ദ്രത്തില്‍ നടത്തിയ പരിശീലനം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.ഫൊറോന വികാരി ഫാ.കുര്യന്‍ ചൂഴുകുന്നേല്‍ സ്വാഗതം ആശംസിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍ ആശംസകള്‍ പ്രസംഗിച്ചു. പള്ളിയോഗ നടപടികളെക്കുറിച്ചും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ.ജോയി കട്ടിയാങ്കല്‍ ക്ളാസ്സ് നയിച്ചു . മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും, വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഫാ.സിബിന്‍ കൂട്ടുകല്ലിങ്ങല്‍ വിവരിച്ചു. ഫാ.ജോയി കട്ടിയാങ്കല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ചുള്ളിയോട് പള്ളി വികാരി ഫാ.സിജോ മരങ്ങാട്ടില്‍ നന്ദി പറഞ്ഞു.

Previous Post

ഗ്രാന്‍ഡ് പേരെന്‍്റ്സ് ഡേ ആഘോഷിച്ചു

Next Post

ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!