ചങ്ങലീരി: പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മിശിഹായുടെ മനുഷ്യാവതാരത്തിന്‍്റെ 2025-ാം വാര്‍ഷികം, നിഖ്യാ സൂനഹദോസിന്‍്റെ 1700-ാം വാര്‍ഷികം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍്റെ സമാപനത്തിന്‍്റെ 60-ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുളള ജൂബിലി വര്‍ഷാചരണത്തിന്‍്റെ ഭാഗമായി അതിരൂപതയില്‍ നടത്തപ്പെടുന്ന ഇടയനോടൊപ്പം ജൂബിലി സായാഹ്നം ചങ്ങലീരി ഫൊറോനയില്‍ നടത്തപ്പെട്ടു. സഭയുടെ ഒൗദ്യോഗിക സായാഹ്നപ്രാര്‍ത്ഥനയായ റംശാ, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, ജൂബിലിയുടെ പശ്ചത്തലത്തെക്കുറിച്ചുളള ക്ളാസ്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവുമായുളള ചോദ്യോത്തരവേള ഇവയാണ് സായാഹ്നത്തിലുളളത്. ഫാ. ജോണ്‍സണ്‍ മാരിയില്‍ ക്ളാസ് നയിച്ചു. ഫൊറോന വികാരി വെരി. ഫാ. കുര്യന്‍ ചൂഴികുന്നേല്‍, ഫാ. സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍, ഫാ. സിജോ മരങ്ങാട്ടില്‍, ഫാ. ബിനു ഉറുമ്പില്‍കാരോട്ട്, കൈക്കാരന്മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.