ആയിരങ്ങളുടെ ആരവമായി മെഗാ തിരുവാതിര

തെള്ളകം: കാരിത്താസ് ആശുപത്രിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ആയിരം പേര്‍ അണിനിരന്ന മെഗാ തിരുവാതിര ഏവരെയും ആശ്ചര്യപ്പെടുത്തി. ദിവസങ്ങളുടെ പരിശീലനത്തിന് ശേഷം കാരിത്താസ് സ്ഥാപനങ്ങളിലെ സ്റ്റാഫുകളും വിദ്യാര്‍ത്ഥികളും അണിയിച്ചൊരുക്കിയ തിരുവാതിര ഒരാഴ്ച നീണ്ടു നിന്ന കാരിത്താസിന്റെ ആരവം 2023 ഓണാഘോഷത്തിന്റെ പാരമ്യമായിരുന്നു. ഓഗസ്‌ററ് 25 ന് കാരിത്താസ് ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ വച്ചാണ് പരിപാടി നടത്തപ്പെട്ടത്.മലയാളി മങ്ക, പുരുഷ കേസരി തുടങ്ങി വ്യത്യസ്തങ്ങളായ ഓണക്കളികള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയുണ്ടായി. മെഗാതിരുവാതിരയും മേളങ്ങളും മികവേകിയ അവസാന ദിനത്തില്‍ കാരിത്താസിയന്‍സിന് ആവേശമേകാന്‍ പ്രത്യേക പായസ മത്സരവും വടംവലിയും അരങ്ങേറി.ഇതോടപ്പം ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ജോലിക്കാര്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ അണിയിച്ചൊരുക്കിയ അത്തപൂക്കളം ആശുപത്രിയിലുടനീളം ഓണാഘോഷത്തിന്റെ വരവറിയിക്കുന്നതായിരിന്നു. ഈ ആഘോഷ ദിനത്തില്‍ നടന്ന ഓണ വിളംബര യാത്ര ഓണത്തിന്റെ സന്ദേശം കാരിത്താസ് കുടുംബത്തിലെ ഓരോ അംഗംങ്ങളിലേക്കും എത്തിക്കുവാന്‍ സഹായകമായി. കാരിത്താസിലെ വിവിധ കോളജുകളിലെ കുട്ടികളുടെ സാന്നിധ്യത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ജൂനിയര്‍ മാവേലി & ജൂനിയര്‍ മങ്ക മത്സരവും നടത്തപ്പെട്ടു. ഇതോടൊപ്പം നടന്ന ഓണചന്തയും വിവിധ മത്സരങ്ങളും ഒരുമയുടെ ഓര്‍മ്മപെടുത്തലുകളായി. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് , ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിനു കാവില്‍ , ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പില്‍, ഫാ. ജിസ്‌മോന്‍ മഠത്തില്‍ എന്നിവര്‍  ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

Next Post

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!