ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയുള്ള സി. ടി സ്കാനിംഗിന് കാരിത്താസില്‍ തുടക്കമായി

കോട്ടയം : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യന്താധുനിക സൗകര്യ -സജ്ജീകരങ്ങളോടുകൂടിയ സി .ടി സ്‌കാനറിന്റെ പ്രവര്‍ത്തനം കാരിത്താസ് ആശുപത്രിയില്‍ തുടക്കം കുറിച്ചു .
കേരളത്തില്‍ ആദ്യമായാണ് 384 സ്ലൈസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിതമായ ഡ്യൂവല്‍ എനര്‍ജി ഇമേജിങ് സംവിധാനമുള്ള സി .ടി സ്‌കാന്‍ പ്രവര്‍ത്തന ക്ഷമമാകുന്നത് .സ്‌പെക്ട്രല്‍ സ്റ്റഡീസ്,കര്‍ഡിയാക് പാക്കേജ്,ന്യൂറോ പാക്കേജ്, വിര്‍ച്വല്‍ കോളനോസ്‌കൊപ്പി , വിര്‍ച്വല്‍ ബ്രോണ്‍കോസ്‌കോപ്പി, ന്യൂറോ പേര്‍ഫുഷന്‍ ,കൊറോണറി ആന്‍ജിയോഗ്രാഫി, കാല്‍ഷ്യം സ്‌കോറിങ് എന്നിങ്ങനെ നിരവധി അത്യാധുനിക സൗകര്യങ്ങളടങ്ങിയ സി .ടി സ്‌കാനറാണ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് .
സി .ടി സ്‌കാനറിന്റെ പ്രവര്‍ത്തനോദ്ഘാടനംകഴിഞ്ഞ ദിവസം മുന്‍ മന്ത്രി മോന്‍സ് ജോസഫ് എംഎംല്‍എ നിര്‍വ്വഹിച്ചു .കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് ചെയര്‍മാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു . കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ .ഡോ ബിനുകുന്നത്ത് , കാരിത്താസ് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേററിംഗ് ഓഫീസര്‍ ആന്‍ഡ് ഗ്രൂപ്പ് ഹെഡ് ഡോ അജിത്ത് വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .
.കുറഞ്ഞ റേഡിയേഷന്‍ , റാപിഡ് ചെസ്റ്റ് പെയിന്‍ അസ്സസ്‌മെന്റ്,എന്നിവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സി .ടി സ്‌കനാറിന്റെ പ്രത്യേകതയാണ് .

Previous Post

കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

Next Post

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജന ദിനാഘോഷം

Total
0
Share
error: Content is protected !!