അക്ഷരനഗരിയ്ക്ക് മിഴിവേകാന്‍ കാരിത്താസ് റൗണ്ടാന ഒരുങ്ങി

ഏറ്റുമാനൂര്‍: കോട്ടയത്തെ ഗതാഗതസൗകര്യ വികസനത്തിനായി പൊതുമരാമത്തു വകുപ്പുമായി സഹകരിച്ചുകൊണ്ട് ഏറ്റുമാനൂരിന്‍െറ മുഖം മിനുക്കാന്‍ കാരിത്താസ് ഹോസ്പിറ്റല്‍ ആകര്‍ഷകമായ റൗണ്ടാന ഒരുക്കുന്നു. പട്ടിത്താനം ജംഗ്ഷനില്‍ അത്യാധുനിക രീതിയില്‍ റൗണ്ടാനയുടെ പണികള്‍ പൂര്‍ത്തീകരിക്കും.

എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ സ്റ്റോപ്പുകളില്‍ ഒന്നാണ് പട്ടിത്താനം . എന്നാല്‍ കൃത്യമായ ഗതാഗത നിയന്ത്രണം ഇവിടെ പലപ്പോഴും സാധിച്ചിരുന്നില്ല. ഏറെ അപകടങ്ങളും ഈ ഭാഗത്ത് പതിവാണ്. കാരിത്താസ് റൗണ്ടാനയുടെ വരവോടു കൂടി ഈ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകും . വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഓരോ ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതമായ വഴി ഒരുങ്ങാനും സംവിധാനം സഹായകമാകും .

കോട്ടയം നഗരത്തിലേക്ക് കടക്കുന്ന ആദ്യ ഭാഗമെന്ന നിലയ്ക്ക് പട്ടിത്താനത്തെ ഒരു നഗരകവാടമായി ഉയര്‍ത്തുക എന്ന ലക്ഷ്യവും ഈ റൗണ്ടാനയ്ക്കുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ കോട്ടയത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന രീതിയില്‍ അക്ഷരനഗരിയിലേക്ക് ഓരോ സഞ്ചാരിയെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാനുള്ള കലാനിര്‍മ്മിതകളും റൗണ്ടാനയില്‍ ഉണ്ടാവും.

Previous Post

മറ്റക്കരയില്‍ വൈദിക മന്ദിരം വെഞ്ചരിച്ചു

Next Post

പുന്നത്തുറ: കണിയാകുന്നേല്‍ കെ.ടി ഏബ്രാഹം

Total
0
Share
error: Content is protected !!