കാരിത്താസ് റൗണ്ട് നാടിന് സമര്‍പ്പിച്ചു

ഏറ്റുമാനൂര്‍: ആതുര സേവനമേഖലയില്‍ ദിനംപ്രതി പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്ന കാരിത്താസ് ഹോസ്പിറ്റലിന്റെ ‘കാരിത്താസ് റൗണ്ട്’ പട്ടിത്താനം ജംഗ്ഷനില്‍ നാടിന് സമര്‍പ്പിച്ചു. കാരിത്താസ് റൗണ്ടില്‍  നടന്ന ചടങ്ങില്‍  കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ്, സഹകരണ വകുപ്പ് മന്ത്രി, വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാരിത്താസ് ആശുപത്രിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയും ഗുണമേന്മയുള്ള ആരോഗ്യ സേവനം നല്‍കുന്നതിനുള്ള പ്രതിജ്ഞയുടെയും പ്രതീകമായി ഈ റൗണ്ട് വര്‍ത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, അക്ഷര നഗരിയായ കോട്ടയത്തിന്റെയും ആരോഗ്യത്തിന്റെ പ്രതീകമായ ഹൃദയത്തിനെയും പ്രതിനിധാനം ചെയ്യുന്ന ഒരു മഹത്തായ സന്ദേശമാണ് കാരിത്താസ് റൗണ്ട് നാടിനു നല്‍കുന്നതെന്നും കാരിത്താസ് ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് ചടങ്ങില്‍ സന്നിഹിതയായിരുന്നു. ഒരു അടിയന്തര സാഹചര്യത്തില്‍ ജനങ്ങള്‍ക്കു ഉപകാര പ്രഥമാകുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സ്റ്റേഷന്‍ കാരിത്താസ് റൗണ്ട് ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഫസ്റ്റ് എയ്ഡ് ബോക്‌സ് , oxygen സപ്പോര്‍ട്ട് , എമര്‍ജന്‍സി കിറ്റ് , സ്ട്രെച്ചര്‍ , സ്പ്ലൈന്റ് സെറ്റ് കൂടാതെ ഒരു അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയ്ക്ക് സന്ദേശം നല്‍കുന്ന ആശയവിനിമയ സംവിധാന. എല്ലാം ഈ ജീവന്‍ രക്ഷ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

Previous Post

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മലങ്കര ഫൊറോന കുടുംബസംഗമം സംഘടിപ്പിച്ചു

Next Post

മാര്‍ തോമസ് തറയില്‍ അനുസ്മരണവും കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!