തെള്ളകം: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച ഗുണനിലവാരം ഉള്ളവയ്ക്ക് നല്‍കുന്ന അംഗീകാരമായ ക്വാളിറ്റി അക്രഡിറ്റേഷന്‍ സിസ്റ്റം അവാര്‍ഡ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗിന ്ലഭിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുംമ്മലില്‍ നിന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. ട്വിങ്കിള്‍ മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി. കാരിത്താസ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ട്വിങ്കിള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിസ്റ്റര്‍ ലിസി ജോണ്‍, ഐ ക്യു എ സി കോഡിനേറ്റര്‍ ആശാ ലിസ് മാണി, ജോയിന്‍്റ് ഡയറക്ടര്‍മാര്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കാരിത്താസ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഇവരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം നേടുവാന്‍ കാരണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയ കാരിത്താസ് നഴ്സിംഗ് കോളേജിന് ഈ അഭിമാന നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഭാവിയിലും ഉന്നത വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തുവാന്‍ പരിശ്രമിക്കുമെന്നും കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഫാ.ഡോ ബിനു കുന്നത്ത് പറഞ്ഞു.