ലോക മുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന പരിപാടികള്‍ക്ക് ഒബ്സ്റ്റട്രിക്ക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും, കാരിത്താസ് നഴ്‌സിംഗ് കോളേജും നേതൃത്വം നല്‍കി. നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും, ഗര്‍ഭകാല കൗണ്‍സലിംഗ് ഉള്‍പ്പെടെ വിവിധ ബോധവല്‍ക്കരണ ക്ലാസുകളും, മമ്മിഫിക്കേഷന്‍, പോസ്റ്റര്‍ കളറിംഗ് തുടങ്ങിയ മത്സരങ്ങളും, കൂടാതെ നാലാം വര്‍ഷം നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോള്‍ പ്ലെയും നടത്തി. ഗൈനക്കോളജി പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടര്‍സിന്റെ സഹകരണത്തോടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സോഷ്യല്‍ മീഡിയ റീലുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ സ്ത്രീകള്‍ക്ക് കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിസ്റ്റര്‍ ലിസി ജോണ്‍, മുലയൂട്ടലിന്റെ സമയത്തുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സ് നയിച്ചു.
മുലയൂട്ടുന്ന അമ്മമാരില്‍ ഉള്ള മിഥ്യാധാരണകളും, അബദ്ധ സിദ്ധാന്തങ്ങളും പരിഹരിച്ച്, ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ പുതുതലമുറയിലെ അമ്മമാരിലൂടെ സാധിക്കട്ടെ എന്ന് കാരിത്താസ് ഡയറക്ടര്‍ റവ. ഫാ. ബിനു കുന്നത്ത് ആശംസിച്ചു. കാരിത്താസ് ഗൈനക്കോളജി, നിയോനേറ്റല്‍, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടര്‍സിന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.