പരിസ്ഥിതി സംരക്ഷണത്തില്‍ പുത്തന്‍ മാതൃകകള്‍ തീര്‍ത്ത് കാരിത്താസ് ഹോസ്പിറ്റല്‍

ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് പരിസ്ഥിതിയും എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റല്‍ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിലെ മറ്റേത് ആശുപത്രിക്കും മാതൃകയാവുന്ന തരത്തില്‍ ആശുപത്രിയിലും പുറത്തും പാരിസ്ഥിക സൗഹാര്‍ദ്ദ ഇടപെടലുകളാണ് കാരിത്താസ് ഹോസ്പിറ്റല്‍ നടത്തിവരുന്നത്. കാരിത്താസ് ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ഓരോ മരത്തെകള്‍ എന്ന പദ്ധതിയിലൂടെ പതിനായിരത്തിലധികം വൃക്ഷ തൈകളാണ് കാരിത്താസ് ഹോസ്പിറ്റല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ വിതരണം ചെയ്യുകയും, വച്ച് പിടിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഈ പരിസ്ഥിതിദിനത്തിലും പുതുതായി ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്ത് കാരിത്താസ് മാതൃകയായി. കൂടാതെ മൂവായിരത്തോളം വരുന്ന കാരിത്താസ് ഹോസ്പിറ്റല്‍ ജീവനക്കാരുടെ ജന്മദിനത്തിലും ഓരോ മരത്തൈകള്‍ കാരിത്താസ് സമ്മാനമായി നല്‍കിവരുന്നു. പാരിസ്ഥിതിക സൗഹാര്‍ദ്ദമായ ഒരു അന്തരീക്ഷത്തില്‍ മാത്രമേ മികച്ച ആരോഗ്യം നിലനില്‍ക്കുകയുള്ളൂ എന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് കാരിത്താസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ ബിനു കുന്നത്ത് ചടങ്ങില്‍ പറഞ്ഞു.

ഇത്തരം ക്രിയാത്മകമായ പദ്ധതികള്‍ക്കൊപ്പം ജൈവ പച്ചക്കറിത്തോട്ടം , വിശാലമായ പൂന്തോട്ടം , ഊര്‍ജ്ജ സംരക്ഷണത്തിനായി സോളാര്‍ എനര്‍ജി ഉപയോഗിച്ച് വാട്ടര്‍ ഹീറ്റര്‍ , സോളാര്‍ എ സി ,സോളാര്‍ പവര്‍ പാനല്‍ എന്നിവയുടെ പ്രവര്‍ത്തനവും, വൈദ്യുത സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി കൃത്യമായ പരിശോധനകള്‍ നടത്തി പാഴാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഉപേക്ഷിച്ചു കൊണ്ട് പേപ്പര്‍ ബാഗുകളുടെ ഉപയോഗവും പാഴ്വസ്തുക്കളില്‍ നിന്ന് ഉത്പന്നങ്ങളുടെ ഉത്പാദനവും കാരിത്താസ് നടത്തിവരുന്നു. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായും, അവ എത്രയാണെന്ന് മനസിലാക്കുന്നതിനും, കാര്‍ബണ്‍ എമിഷന്‍ ഇന്‍സിനേറ്ററുകളുടെ ഉപയോഗവും ഹോസ്പിറ്റല്‍ നടത്തിവരുന്നു. ഇത്തരത്തില്‍ മറ്റാര്‍ക്കും നടത്താന്‍ സാധികാത്ത പ്രവര്‍ത്തനങ്ങള്‍ ആണ് കാരിത്താസ് ഹോസ്പിറ്റല്‍ പാരിസ്ഥിതിക സന്തുലനത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത് ബ്ലഡ് കോംബോണെന്റുകളുടെ നശീകരണത്തിനായി ഓട്ടോ-ക്ലേവുകളുടെ ഉപയോഗം , പ്ലാസ്റ്റിക് നശീകരണത്തിനായി പ്ലാസ്റ്റിക് ഷെര്‍ഡ്ഡറുകളുടെ ഉപയോഗവും കാരിത്താസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ പ്രകൃതി സംരക്ഷണം സാധ്യമാക്കാം , വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രകൃതി സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ , ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും പാരിസ്ഥിതിക അവബോധം വളര്‍ത്തുന്ന വിവിധ പരിപാടികള്‍ എന്നിവയും കാരിത്താസ് ഹോസ്പിറ്റല്‍ നടത്തിവരുന്നു.

 

Previous Post

മാതൃദിനാഘോഷം

Next Post

പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!