തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ 60 വയസ്സുള്ള ഒരു ടാന്‍സാനിയന്‍ പൗരന്‍്റെ ഇടത് ശ്വാസകോശത്തില്‍ 3 വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍എല്ല് ശസ്ത്രക്രിയ വേണ്ടാതെയുള്ള ബ്രോങ്കോസ്കോപിക് ചികിത്സയിലൂടെ വിജയകരമായി നീക്കം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗിക്ക് ചികിത്സകളിലൂടെ ആശ്വാസം ലഭിച്ചിരുന്നില്ല. കാന്‍സര്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇടത് ശ്വാസകോശം പൂര്‍ണ്ണമായും അടഞ്ഞ നിലയില്‍ കണ്ടത്തെി. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശ കാന്‍സറാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് പള്‍മണോളജി വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍, മീന്‍എല്ല് ട്യൂമര്‍ പോലുള്ള അണുബാധാ വളര്‍ച്ചയ്ക്കുള്ളില്‍ മറഞ്ഞ നിലയില്‍ കണ്ടത്തെി. എന്‍ഡോബ്രോങ്കിയല്‍ ഡിബള്‍ക്കിംഗ് വഴി ഭാഗികമായി വളര്‍ച്ച നീക്കം ചെയ്തതിന് ശേഷമാണ് മീന്‍എല്ല് പുറത്തുവന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ബ്രോങ്കോസ്കോപിക് പ്രക്രിയയിലൂടെ തുറന്ന ശസ്ത്രക്രിയയില്ലാതെ മീന്‍എല്ല് നീക്കം ചെയ്യാന്‍ സാധിച്ചു. ഡോ. ഫൈറൂസ് ഫാത്തിമ (ഇന്്റര്വെന്ഷണല് പള്‍മണോളജിസ്റ്റ്), ഡോ. ദീപു (സീനിയര്‍ പള്‍മണോളജിസ്റ്റ്), ഡോ. ശ്യാം (അനസ്തീഷിയോളജിസ്റ്റ്), ഡോ. എലിസബത്ത് (പള്‍മണോളജിസ്റ്റ്) എന്നിവരും ബ്രോങ്കോസ്കോപ്പി ടെക്നീഷ്യന് സൈമണ്‍ ഉള്‍പ്പെടുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങളായി മാറാത്ത ചുമയും ശ്വാസമുട്ടലും എല്ലായ്പ്പോഴും ആസ്ത്മയല്ല; ചിലപ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്തുക്കളും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി.
3 വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍എല്ല് ശസ്ത്രക്രിയയില്ലാതെ കാരിത്താസില്‍ നീക്കം ചെയ്തു





