അഞ്ച് പതിറ്റാണ്ടിലധികമായി മധ്യ കേരളത്തില്‍ ശിശു രോഗ ചികിത്സക്ക് കരുതലും കാവലുമായ കാരിത്താസ് ഹോസ്പിറ്റല്‍ ., അതിന്റെ ശിശുരോഗ വിഭാഗവും ( pediatrics) അനുബന്ധ വിഭാഗങ്ങളും തിങ്കളാഴ്ച(18 /11/2024) മുതല്‍ അത്യന്താധുനിക സൗകര്യങ്ങളോട് കൂടി കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കുട്ടികള്‍ക്ക് മാത്രമമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യഹിത വിഭാഗം ഇവിടുത്തെ പ്രതേകതയാണ് .കുട്ടികള്‍ക്കായുള്ള എല്ലാ വാക്സിനേഷന്‍ സൗകര്യങ്ങളും എല്ലാ ദിവസവും കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കും .കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന പോരായ്മകളെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ചൈല്‍ഡ് ഡെവലെപ്‌മെന്റ് സെന്റര്‍ ഇവിടെ പ്രവര്‍ത്തന സജ്ജമാണ് . ശിശുരോഗ വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ബുക്കിംഗ് സര്‍വീസുകളും , വാര്‍ഡ്, ഐ സി യു, ഓപ്പറേഷന്‍ തീയറ്റര്‍, അത്യാഹിത വിഭാഗം , ലാബ് , ഫാര്‍മസി സൗകര്യങ്ങളും കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ സജ്ജമാണ്.
കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ ശിശുരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ബാലതാരം ദേവനന്ദ ചൊവാഴ്ച (19 /11/2024) വൈകുന്നേരം മൂന്ന് മണിക്ക് നിര്‍വ്വഹിക്കും .കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജിനു കാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും