ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം : തലശ്ശേരി സ്വദേശിക്ക് കാരിത്താസ് ആശുപത്രിയില്‍ പുതുജീവന്‍

തെള്ളകം: തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട തലശ്ശേരി സ്വദേശി എബ്രഹാം കാരിത്താസ് ഹോസ്പിറ്റലില്‍ വിജയകരമായ പേസ്മേക്കര്‍ ശസ്ത്രക്രിയക്ക് വിധേയനായി.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അബോധാവസ്ഥയിലായ എബ്രഹാമിനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജിയിലെ വ്യതിയാനം കണ്ടത്തെിയ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലേക്ക് അയച്ചു. ഒരുപാട് ദൂരെയെങ്കിലും മറ്റെല്ലാ ആശുപത്രികളേക്കാള്‍ ഉപരിയായി കാരിത്താസില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് എബ്രഹാം പറയുകയുണ്ടായി

കാരിത്താസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം ഇതൊരു സ്പെഷല്‍ കേസ് ആയി ഏറ്റെടുക്കുകയും എബ്രഹാമിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വിജയകരമായി പേസ്മേക്കര്‍ ഘടിപ്പിച്ചതോടെ എബ്രഹാം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചത്തെി.
ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹം കാരിത്താസ് ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സയിലാണ്. കാരിത്താസ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്‍്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സണ്‍ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഏത് അത്യാഹിത സാഹചര്യങ്ങളെയും പരിഹരിക്കാന്‍ സുസജ്ജമായ കാരിത്താസ് കാര്‍ഡിയാക് വിഭാഗ ത്തിന്‍്റെ ഏറ്റവും പുതിയ സന്തോഷമാണ് എബ്രഹാമിന്‍്റെ രോഗശാന്തി എന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് പറഞ്ഞു.

 

Previous Post

ഒളശ: കരിമ്പുംകാലായില്‍ കെ.ഐ ലൂക്കോസ്

Next Post

Knanaya Traditions and Prayers പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!