കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്ങിലെ പതിനെട്ടാമത് ബാച്ച് ബിഎസ്സി നേഴ്സിംഗ് , പതിനേഴാമത് ബാച്ച് പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിംഗ് , ഒമ്പതാമത് ബാച്ച് എം എസി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തപ്പെട്ടു. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ട്വിങ്കില്‍ മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.സിസ്റ്റര്‍ ലിസി ജോണ്‍, കാരിത്താസ് ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ ജോസ്, കാരിത്താസ് ഹോസ്പിറ്റല്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ ഡോ. സരിക ജെ തെരേസ, പി ടി എ പ്രസിഡന്‍്റ് ബെന്നി സി അബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.