കോട്ടയം : ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ വച്ച് ‘ജീവിതത്തെ മാറോടു ചേര്‍ക്കാം’ എന്ന പേരില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ അതിജീവിതരുടെ സംഗമം നടത്തി. പ്രൊഫ. ഡോ. ജോസ് ടോം ( HOD& സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍) സ്വാഗതവും നിര്‍വ്വഹിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങില്‍, സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ മാണിയും പ്രമുഖ ഗായക അവനിയും ക്യാന്‍സര്‍ അതിജീവനത്തെ കുറിച്ചുള്ള പ്രചോദനാത്മകമായ വാക്കുകള്‍ പങ്കുവച്ചു. ക്യാന്‍സറിന് അതി ജീവിച്ച് കടന്നുവന്ന വിവിധ തുറകളില്‍ ജോലിചെയ്യുന്നവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. ജീവിതത്തിലെ യഥാര്‍ത്ഥ താരങ്ങളായ ഓരോ വ്യക്തിത്വങ്ങളെയും ഒരുമിച്ചു കണ്ടതിലും സമൂഹത്തിന്റെ മുന്‍പില്‍ അവരെ കൊണ്ടു വരുവാനും സാധിച്ചതില്‍ ഉള്ള സന്തോഷം ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ബിനു കുന്നത്ത് അറിയിച്ചു. ക്യാന്‍സര്‍ അതിജീവിതരെ ആദരിച്ചുകൊണ്ട് കാരിത്താസ് ഹോസ്പിറ്റലിലെ ജോയിന്റ് ഡയറക്ടര്‍മാര്‍ സമ്മാനദാനവും നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായമായ സഞ്ജീവനി ഫണ്ട് ഒരുക്കുന്ന ഫെഡറല്‍ ബാങ്കിനെയും ചടങ്ങില്‍ അനുമോദിച്ചു.