കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായമാകാന്‍ ‘സഞ്ജീവനി’ പദ്ധതി

തെള്ളകം: ഫെഡറല്‍ ബാങ്ക് ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന ‘സഞ്ജീവനി’ എന്ന പദ്ധതിയില്‍ പങ്കാളികളാകുന്ന ഇന്ത്യയിലെ മൂന്ന് ആശുപത്രികളില്‍ ഒന്നായി കാരിത്താസ് ആശുപത്രിയും. ഈ പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ലക്ഷ്യം.

കാരിത്താസില്‍ ചികിത്സയില്‍ ആയിരിക്കുന്ന അര്‍ഹതപ്പെട്ട 750 കാന്‍സര്‍ രോഗികള്‍ക്ക് ഒരാള്‍ക്കു 20,000 രൂപ വീതം ഇളവ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. രോഗനിര്‍ണ്ണയം, കാന്‍സര്‍ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള ഏത് ചികിത്സയ്ക്കും ഈ ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാര്‍ച്ച് 31 വരെ നീളുന്ന ഈ പദ്ധതിയില്‍ ഇതുവരെ ഏറെ ആളുകള്‍ക്ക് സഹായം എത്തി കഴിഞ്ഞു.

കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍ ഫാ.  ജോയ്സ് നന്ദിക്കുന്നേല്‍, റേഡിയേഷന്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം, മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ. ഡോ. ബോബന്‍ തോമസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഫിനാന്‍സ് ജ്യോതിഷ് കുമാര്‍ ഇ. വി., എന്നിവരും ഫെഡറല്‍ ബാങ്കില്‍ നിന്ന് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ(കോട്ടയം) നിഷ കെ ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്- റീജിയണല്‍ ഹെഡ് (കോട്ടയം) ജയചന്ദ്രന്‍ കെ ടി, അസോസിയേറ്റ് വൈസ് പ്രസിഡന്റ്- സോണല്‍ എച്ച്ആര്‍ (കോട്ടയം) നെബിന്‍ വി ജോസ്, സീനിയര്‍ മാനേജരും ബ്രാഞ്ച് ഹെഡുമായ (തെള്ളകം ബ്രാഞ്ച്) അരുണ്‍ ജൂഡ് ഡൊമിനിക് എന്നിവരും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കാന്‍സര്‍ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും, ഈ പദ്ധതിയിലൂടെ കൂടുതല്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കട്ടെയെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഈ പദ്ധതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനും 9497713593 എന്ന നമ്പറില്‍ വിളിക്കുക.

Previous Post

പയ്യാവൂര്‍: എറമ്പില്‍ മേരി മത്തായി

Next Post

ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു.

Total
0
Share
error: Content is protected !!