കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.  മന്ത്രി വി.എന്‍ വാസവന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡയറക്ടര്‍ ഫാ. റെജി കൊച്ചുപറമ്പില്‍,  ഡോ. റ്റിന്റു ജോസഫ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആര്‍ വി അജിത്, ഡോ. റോഷ്ന സിറിയക് എന്നിവര്‍ പ്രസംഗിച്ചു.  1999 -ല്‍ തുടക്കം കുറിച്ച കാരിത്താസ് ആശുപത്രിയില്‍ 8 വിഭാഗങ്ങളിലായി 6 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാതെ 30 പേര്‍ക്ക് താമസിച്ച് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്.  ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം ഏകദേശം നന്നൂറോളം മരുന്നുകള്‍ നിര്‍മ്മിച്ചു വിവിധ ആശുപത്രികളിലേക്കും വിവിധ രാജ്യങ്ങളിലും വിതരണം ചെയ്യ്തുവരുന്നു. ആയുര്‍വേദ ആശുപത്രി കൂടാതെ ആധുനിക സജീകരണങ്ങളോ ടുകൂടിയ ആയുര്‍വേദയുടെ OP  ക്ലിനിക്കുക്കള്‍ തെളള ക്കത്തും, കോട്ടയത്തു മനോരമയ്ക്ക് സമീപം പ്രവര്‍ത്തിച്ചു വരുന്നു.

 

 

Previous Post

വയനാട്ടിലെ വന്യജീവി അക്രമണം: കെ.സി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

അരന്‍കാവ്: കാടാപുറത്ത് ഇയ്യോബ്

Total
0
Share
error: Content is protected !!