ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയ 19 വയസ്സുകാരനായ യുവാവിന് ഡെങ്കിപ്പനിയുടെ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഏറ്റവും മോശം അവസ്ഥയായ ഡെങ്കി എന്‍സെഫലൈറ്റിസ് എന്ന രോഗം സ്ഥിതീകരിക്കുകയും കാരിത്താസ് ആശുപത്രിയിലെ മികച്ച പരിചരണത്തിന്റെയും കരുതലിന്റെയും ഫലമായി പൂര്‍ണ്ണ രോഗശാന്തി ലഭിക്കുകയും ചെയ്തു.
ഈ രോഗം സാധാരണയായി കരള്‍ തകരാറിലേക്കും മസ്തിഷ്കത്തിലെ രക്തസ്രാവത്തിലേക്കും നയിക്കുന്ന ഒന്നാണ്. കാരിത്താസ് ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നതിനാല്‍ പ്രത്യേക കരുതലും പരിചരണവും രോഗിക്ക് ആവശ്യമായി വന്നു. കാരിത്താസ് ആശുപത്രി ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കഠിനമായ പ്രവര്‍ത്തനം തന്നെ വേണ്ടി വന്നു രോഗിയെ തിരിച്ച് ജീവിതത്തിലേക്ക് എത്തിക്കാന്‍. ആശുപത്രിയിലെ ആദ്യ ചികിത്സയില്‍ തന്നെ ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ നിന്ന് രോഗിക്ക് മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെങ്കിലും അപ്പോഴേക്കും രോഗം കരളിനെ സാരമായി തന്നെ ബാധിച്ചു തുടങ്ങിയിരുന്നു. ഇന്‍ആര്‍, ലാക്റ്റേറ്റ് (19), എസ് ജി പി ടി. എസ്ജി ഓടി എന്നിവയുടെ അളവില്‍ വ്യത്യാസം സംഭവിച്ചതിനെ തുടര്‍ന്ന് രോഗിയുടെ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി തകരാറിലായി. അമോണിയയുടെ അളവിലുള്ള വ്യതിയാനം ഉയര്‍ന്ന അപകടസാധ്യതയുള്ള സെറിബ്രല്‍ എഡിമയ്ക്കും മസ്തിഷ്ക കോണിംഗിനും കാരണമാകുന്നതിനാല്‍ വെന്റിലേറ്ററുമായി ബന്ധിപ്പിച്ച് വെന്റിലേഷന് നല്കി. തീവ്രമായ കരള്‍ തകരാറുണ്ടാക്കുന്ന ഡെങ്കി എച്ച്എല്‍എച്ച് ആണെന്നാണ് ക്ലിനിക്കലി രോഗ നിര്‍ണ്ണയം നടത്തുകയും ചെയ്തു. ഇത് കൂടാതെ മസ്തിഷ്കത്തിലെ രക്തസ്രാവം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇടവിട്ടു വരുന്ന അപസ്മാരം തുടങ്ങി നിരവധി സങ്കീര്‍ണതകള്‍ ഒരേ സമയം രോഗിക്ക് ഉണ്ടായിരുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ അശ്രാന്തമായ പരിശ്രമത്തിലൂടെയും രോഗിയുടെ മനോധൈര്യത്തിലൂടെയും അദ്ദേഹത്തെ തിരികെ ജീവിതത്തിലെത്തിക്കാന്‍ കാരിത്താസ് ആശുപത്രിക്ക് സാധിച്ചു.
ഈ രോഗം പിടിപെട്ട രോഗികളില്‍ 60 ശതമാനം പേരും മരണത്തിനു കീഴ്പ്പെടുകയാണ് ഉണ്ടാവാറുള്ളത് കാരിത്താസ് ആശുപത്രിയിലെ ഈ അപൂര്‍വ്വ നേട്ടം ഈ മേഖലയിലെ രോഗ ചികിത്സയ്ക്ക് തന്നെ പുത്തന്‍ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ മകനെ നഷ്ടപ്പെട്ടെന്ന് തന്നെ കരുതിയ കുടുംബം പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത നന്ദിയുമായാണ് കാരിത്താസ് വിട്ടത്. കാരിത്താസ് ആശുപത്രിയില്‍ നിന്നും ഡിസ്മാര്‍ജ് ആകുമ്പോള്‍ രോഗി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ പഴയ പടി തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്നും, കിഡ്നി- മൂത്രത്തിന്റെ ഔട്ട്പുട്ട് എന്നിവ സാധാരണ ഗതിയിലായെന്നും ഡയാലിസിന് ഒരു മാസത്തിനു ശേഷം നിര്‍ത്താന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ന്യുറോളജി, ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ-ക്രിട്ടിക്കല്‍ കെയര്‍, നെഫ്രോളജി, ജനറല്‍ മെഡിസിന്, ഗ്യാസ്ട്രോ സര്‍ജറി, ഗ്യാസ്ട്രോമെഡിസിന്‍ തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ഗ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് കാരിത്താസ് ഈ ചികിത്സ പൂര്‍ത്തിയാക്കിയത്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ജേക്കബ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഡോ. ജെസ്റ്റിന് (ന്യൂറോളജി )ഡോ. ഗൗതം (നെഫ്റോളജി) ഡോ: ദീപക്ക് മധു (ഗ്യാസ്ട്രോളജി ) ഡോ. എബ്രഹാം മോഹന്‍ ( റുമറ്റോളജി) എന്നിവരടങ്ങിയ സംഘമാണ് ചികില്‍സക്ക് നേതൃത്വം നല്‍കിയത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണ്ടെത്തുന്ന ഇത്തരം രോഗാവസ്ഥകളെ കണ്ടെത്തി ചികിത്സിക്കുന്നതില്‍ കാരിത്താസിനുള്ള പ്രത്യേക നയ്പുണ്യം വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കാരിത്താസ് ആശുപതി ഡയറക്ടര്‍ ഫാ.ഡോ ബിനു കുന്നത്ത് അഭിപ്രായ പെട്ടു.