കാനഡയിലെ ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനാ കത്തോലിക്കാ ദേവാലയത്തില്‍.* മാതൃദിനവും നഴ്സസ് ദിനവും സംയുക്തമായി ആഘോഷിച്ചു . വിശുദ്ധ കുര്‍ബാനക്കു ശേഷം മാതൃ ദിന സമ്മാനമായി എല്ലാ അമ്മമാര്‍ക്കും ജപമാല സമ്മാനമായി നല്കി.അതിനു ശേഷം ഇടവക ജനങ്ങള്‍ ഒന്നു ചേര്‍ന്ന് ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.മുതിര്‍ന്ന അമ്മമാര്‍ ചേര്‍ന്ന് കേക്കു മുറിച്ച് മധുരം പങ്കുവെച്ചു.തുടര്‍ന്ന് പായസ വിതരണവും ഉണ്ടായിരുന്നു.പരിപാടികള്‍ക്ക് ഇടവക വികാരി ഫാ. സജി ചാഴിശ്ശേരില്‍ , കൈക്കാരന്മാരായ ഡിനു പെരുമാനൂര്‍,ചഞ്ചല്‍ മണലേല്‍ , സെക്രട്ടറി സിബു താളിവേലില്‍ എന്നിവര്‍ നേതൃത്വം നല്കി.