ഷിക്കാഗോ: അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി അമേരിക്കയില്‍ എത്തുന്ന കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന് വയലുങ്കല്‍ പിതാവിന് ബെന്‍സന്‍വില്‍ ഇടവക ഊഷ്മള സ്വീകരണം ഒരുക്കുന്നു. ആഗസ്റ്റ് 17 ശനിയാഴ്ച 9.45 am ന് ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭി.പിതാവ് വി. കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിയ്ക്കും. വി.കുര്‍ബാനയ്ക്ക് ശേഷം ക്നാനായ റീജിയന്റെ വിശ്വാസ പരിശീലന വര്‍ഷ ഉദ്ഘാടനം ആര്‍ച്ച്ബിഷപ്പ് നിര്‍വ്വഹിക്കും. പുതിയതായി രൂപപ്പെടുത്തിയ വിശ്വാസ പരിശീലന ലോഗോയും പ്രകാശനം ചെയ്യും. ബെന്‍സന്‍വില്‍ ഇടവക കൈക്കാരന്മാരായ തോമസ്സ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്സന് ഐക്കരപറമ്പില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO