ബൈബിള്‍ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു

ചേര്‍പ്പുങ്കല്‍: ജീവിത തിരക്കുകള്‍ക്കിടയിലും, കുടുംബസമ്മേതം സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി, ക്നാനായ കുടുംബം മാതൃകയായി. ചേര്‍പ്പുങ്കല്‍ സെന്‍്റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം, മഞ്ഞാങ്കല്‍ ഷിമി സ്റ്റീഫനും കുടുംബവുമാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്.
ആഗോള ക്രൈസ്തവ സമൂഹം മാതാവിന്‍്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിച്ച 2023 ഓഗസ്റ്റ് മാസം 15ന് ആരംഭിച്ച കൈയ്യെഴുത്ത്, ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിച്ച മെയ് ഒന്‍പതിന് പൂര്‍ത്തീകരിച്ചു പെന്തക്കൂസ്താ തിരുനാള്‍ ദിനത്തില്‍ പ്രകാശനം ചെയ്തു.


ചേര്‍പ്പുങ്കല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍, കുടുംബാംഗങ്ങളെയും ഇടവക സമൂഹത്തെയും സാക്ഷിനിര്‍ത്തി, ഫാ: ലുക്കാ ജോണ്‍ തെക്കേമഠത്തിപ്പറമ്പില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ: ജിസ്മോന്‍ മരങ്ങാലില്‍ സന്നിഹിതനായിരുന്നു.
കോട്ടയം അതിരൂപതാ ജീസസ്സ് യൂത്ത് ആനിമേറ്ററും, യുവജന കമ്മീഷന്‍ അംഗവും കരിസ്മാറ്റിക് കമ്മീഷന്‍ അംഗവുമായ ഷിമി സ്റ്റീഫന്‍ 128 അധ്യായങ്ങളും, ഭാര്യ റോസ്മി ഷിമി 560 അധ്യായങ്ങളും, ഷിമിയുടെ മാതാവും, കിടങ്ങൂര്‍ സെന്‍്റ് മേരിസ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയുമായ റ്റി . റ്റി ലീലാമ്മ 82 അധ്യായങ്ങളും, ഷിമിയുടെ മക്കളായ, ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ എമിലിയ 47 അധ്യായങ്ങളും, നാലാം ക്ളാസ് വിദ്യാര്‍ഥിയായ മാരിയോ 210 അധ്യായങ്ങളും, ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ ബെനിറ്റാ 150 അധ്യായങ്ങളും ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയായ എഡ്രിയ 147 അധ്യായങ്ങളും എഴുതിയാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് പൂര്‍ത്തീകരിച്ചത്.

ഷിനോയ് മഞ്ഞാങ്കല്‍

Previous Post

കെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി

Next Post

ഇരവിമംഗലം: കൊച്ചാലുങ്കല്‍ കുരുവിള ചാക്കോ

Total
0
Share
error: Content is protected !!