ബൈബിള്‍ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്ത് കെ. സി.വൈ.എല്‍ കൈപ്പുഴ

കൈപ്പുഴ:  കൈപ്പുഴ ഇടവകയിലെ കെ.സി.വൈ.എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ‘പുതിയ നിയമഭാഗം’ വികാരി ഫാ.സാബു മാലിതുരുത്തേല്‍ ് പ്രകാശനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പുതുതലമുറ, ഇതുപോലെ വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനായി മുന്നോട്ടു കടന്നു വരുന്നത് സ്വാഗതാര്‍ഹമാണെന്ന് പ്രകാശനവേളയില്‍ ഫാ. സാബു മാലിത്തുരുതേ;ല്‍ അഭിപ്രായപ്പെട്ടു.അസി. വികാരി ഫാ. ജാസഫ് വെള്ളാപ്പള്ളികുഴിയിലിന്‍്റെ നേതൃത്വത്തില്‍ 41 യുവജനങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി.

Previous Post

കാരിത്താസ് കോളേജ് ഓഫ് നഴ്സിങ് ഏകദിന വര്‍ക്ക്ഷോപ് നടത്തി

Next Post

ജൂബിലി ആഘോഷങ്ങളുമായി സ്വാശ്രയ സംഘങ്ങള്‍

Total
0
Share
error: Content is protected !!