കടുത്തുരുത്തി ഫൊറോന ബൈബിള്‍ കലോത്സവം : കല്ലറ പുത്തന്‍ പള്ളി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി

കടുത്തുരുത്തി: ഫൊറോന തല ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടി കല്ലറ പുത്തന്‍ പള്ളി.
ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട് പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. ഏഴു സ്റ്റേജുകളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഫൊറോനയിലെ മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഫാ.ഷാജി മുകളേല്‍, ഫാ.സന്തോഷ് മുല്ലമംഗലത്ത്, ഫാ.ബൈജു എടാട്ട്, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൊറോന യിലെ വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും സഹകരണത്തോടെ ഒപ്പം മാതപിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തതോടെ കലോല്‍സവം ഭംഗിയായി സമാപിച്ചു.

Previous Post

ഇരവിമംഗലം: തലയ്ക്കല്‍ മൈക്കിള്‍ കുരുവിള

Next Post

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

Total
0
Share
error: Content is protected !!