ബാംഗ്ലൂര്‍: കോണ്‍ഫറന്‍സ് ഓഫ് കത്തൊലിക് ബിഷോപ്‌സ് ഓഫ് ഇന്ത്യ (CCBI) യുടെ ഈ വര്‍ഷത്തെ ക്രീയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡിന് റവ.ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ SDB യും Eloit Innovations Kochi സിഇഒ തോംസണ്‍ ഫിലിപ്പും അര്‍ഹരായി. സലേഷ്യന്‍ സഭ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത Holy Bible In Tounges എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ Eloit Innovations ആണ് വികസിപ്പിച്ചെടുത്തത്. സമ്പൂര്‍ണ ബൈബിള്‍ ഇരുപത്തിലധികം ഭാഷകളില്‍ ഈ മൊബൈല്‍ അപ്ലിക്കേഷനില്‍ അവയുടെ ശബ്ദരേഖകളോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും ആഫ്രിക്കന്‍ ഭൂകണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ആന്‍ഡ്രോയഡിലും ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ഏവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുക്കളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ബൈബിള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് പീറ്റര്‍ അബിര്‍ ആന്റണിസാമി അവാര്‍ഡ് സമ്മാനിച്ചു. കല്ലറ പഴയപ്പള്ളി (സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക) ഇടവകയിലെ മഠത്തിപറമ്പില്‍ തോമസ്-ഗ്രേസികുട്ടി ദമ്പതികളുടെ മകനായ ഫാ.ജോസുകുട്ടി മഠത്തിപ്പറമ്പില്‍ സലേഷ്യന്‍ സഭയുടെ ദിമപുര്‍ പ്രൊവിന്‍സ് അംഗമാണ്.
ഈ മൊബൈല്‍ അപ്ലിക്കേഷന്‍ താഴെ കാണുന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്
_*Google Play:*_ https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues
_*Apple App Store:*_ https://apps.apple.com/in/app/the-holy-bible-in-tongues/id6444095813