ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ
ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെയും മിഷന് ലീഗിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ‘ ജിംഗിള്‍ ബസ് പ്രോഗ്രാം കുട്ടികള്‍ക്ക് ഏറെ പുതുമയും ആവേശവും നിറഞ്ഞതായിമാറി. ഇടവക ദൈവാലയത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ചിക്കാഗോ ലിങ്കന് സൂ ലൈറ്റ് ഡക്കറേഷന് ദര്‍ശിച്ച് തുടര്‍ന്ന് ടൗണ്‍ അലങ്കാരങ്ങള്‍ കണ്ട് ആസ്വദിച്ച് കുട്ടികള്‍ ദൈവാലയത്തില്‍ തിരിച്ച് എത്തുകയും കുട്ടികള്‍ക്കായി പ്രത്യേക ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. സാന്റായോടൊപ്പം സ്കോച്ച് ബസ്സില്‍ കരോള്‍ ആലപിച്ച് കൊണ്ടുളള യാത്ര കുട്ടികള്‍ക്ക് ഏറെ പുതുമ നിറഞ്ഞതായി മാറി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO