ആത്മീയ നിറവില്‍ ബെന്‍സന്‍വില്‍ ഇടവക തീര്‍ത്ഥാടനം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗ്വാഡല്യുപ്പെ തീര്‍ത്ഥാടനം പങ്കടുത്ത ഏവര്‍ക്കും നവ്യാനുഭവമായി മാറി. മറ്റ് ഇടവക സമൂഹങ്ങളില്‍നിന്നുമുളള പങ്കാളിത്തവും ഈ തീര്‍ഥാടനത്തിന് വലിയ ആത്മിയ ബന്ധത്തിന്റെ തുറവിയായി മാറി. സിഗ്മാ ട്രാവല്‍സ് ക്രമീകരിച്ച് ഫാ. ബിന്‍സ് ചേത്തലിലിന്റെ ആത്മീയ നേതൃത്വത്തിലുള്ള ഗ്വാഡല്യുപ്പെ തീര്‍ത്ഥാടത്തില്‍ 47 പേര്‍ പങ്കെടുത്തു.


ഗ്വാഡല്യുപ്പെ മാതാവിന്റെ പ്രത്യേകം മാദ്ധ്യസ്ഥം വിളിച്ചപേക്ഷിച്ച് ചരിത്രപരമായ സത്യങ്ങളെ മനസ്സിലാക്കി നടത്തിയ തീര്‍ത്ഥാടനം ഏവര്‍ക്കും ഒരു ആത്മീയനിറവിന്റെ നേര്‍കാഴ്ചയായി മാറി. കമ്മിറ്റി അംഗങ്ങളായ സജി ഇറപുറം, ജയ്മാന്‍ നന്തികാട്ട്, ജെനിമോള്‍ ഒറ്റത്തയ്ക്കല്‍, അല്‍ഫോന്‍സ വഞ്ചിപുരയ്ക്കല്‍ എന്നിവര്‍ തീര്‍ത്ഥാടന യാത്രയ്ക്ക് നേതൃത്വം നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

മളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍

Next Post

ഇരവിമംഗലം: പാലച്ചുവട്ടില്‍ ഏബ്രാഹം മാത്യു

Total
0
Share
error: Content is protected !!