ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാള്‍ ഈ വരുന്ന സെപ്റ്റംബര്‍ 1 ഞായറാഴ്ച ആഘോഷിക്കുന്നു. ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അനേകം പാവങ്ങള്‍ക്ക് സഹായമേകുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായാണ് നടുതലത്തിരുന്നാള്‍ നടത്തപ്പെടുന്നത്. ഇടവക വിശ്വാസ സമൂഹം തങ്ങളുടെ വിളഭൂമിയില്‍ വിളയിച്ചെടുത്ത വിഭവങ്ങള്‍ ദൈവാലയത്തില്‍ കാഴ്ചയായി സമര്‍പ്പിക്കുന്നു. തുടര്‍ന്ന് വിന്‍സെന്‍ ഡി പോളിലൂടെ ഇടവകാംഗങ്ങള്‍ അതുവാങ്ങി അവരുടെ ചാരിറ്റിയിലേയ്ക്ക് സംഭാവനയായി നല്‍കുന്നു. വിളവിന്റെ നാഥന് കൃതജ്ഞതയുടെ ഉത്സവമായാണ് നടുതലത്തിരുനാള്‍ ആഘോഷിക്കുന്നത്. ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ലിജു മാത്യു, ബിനോയ് കിഴക്കനടി, മാത്യു ഇടിയാലില്‍, തോമസ് തേവര്‍മറ്റത്തില്‍, ജിമ്മി മുള്ളന്‍കുഴിയില്‍ എന്നിവരാണ്.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO