നാല്പതാം വെള്ളിയില്‍ 24 മണിക്കൂര്‍ ആരാധന ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് 24 മണിക്കൂര്‍ ആരാധന ഒരുക്കുന്നു. നാല്‍പതാം വെള്ളിയാചരണ ദിനമായ മെയ് 11 വെള്ളിയാഴ്ച രാവിലെ 8 30നുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് മെയ് 12 ശനിയാഴ്ച രാവിലെ 10 മണിക്കുള്ള കുര്‍ബാനയോടുകൂടി ആരാധന സമാപിക്കുന്നു. 24 മണിക്കൂര്‍ ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ആരാധനയില്‍ ഓരോ കുടുംബവും പ്രത്യേകമായി സമയം ക്രമീകരിച്ച് കുടുംബസമേതം എത്തി ആരാധനയില്‍ പങ്കെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന് വികാരി റവ. ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. ഈ ഇടവക ദൈവാലയത്തില്‍ വെച്ച് ആദ്യമായി നടത്തപ്പെടുന്ന 24 മണിക്കൂര്‍ ആരാധന ദൈവാനുഗ്രഹത്തിന്റെ മുഹൂര്‍ത്തമായി മാറ്റുവാന്‍ ഏവരും പ്രത്യേകമായി പരിശ്രമിക്കുകയും വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി 24 മണിക്കൂര്‍ ആരാധന ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ഏറ്റുമാനൂര്‍: പാണ്ടവത്ത് പി.എം. മാത്യു

Next Post

Young Adults & Couples Lenten Fellowship on April 12th.

Total
0
Share
error: Content is protected !!