ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക യിലെ വിശ്വാസപരിശീലന സ്‌കൂളിന്റെ നേതൃത്വത്തില്‍ മതബോധന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . ‘നിന്നെ വിശക്കുന്നവന്‍ ആയി കണ്ടത് എപ്പോള്‍ ‘ എന്ന തിരുവചനം തീം ആയി സ്വീകരിച്ച മതബോധന ദിനം ‘ഫീഡ് മൈ സ്റ്റാര്‍വിങ് ചില്‍ഡ്രന്‍’ പ്രോഗ്രാമില്‍ വിശ്വാസ പരിശീലനത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇടവകയൊന്നാകെ അനുഗ്രഹീതവും കുട്ടികള്‍ക്ക് നവ്യാനുഭവവും ആയി മാറി.
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണ പായ്ക്കറ്റ് ഒരുക്കി ഈ സംരംഭത്തില്‍ കുട്ടികള്‍ പങ്കെടുത്തു. ഇത് കുട്ടികളില്‍ മതബോധന ദിനാഘോഷ ചൈതന്യം നിറയ്ക്കുവാന്‍ സഹായിച്ചു. വിശ്വാസപരിശീലകരെ എല്ലാവരെയും അന്നേദിവസം പ്രത്യേകമായി സമര്‍പ്പിച്ച് കൃതജ്ഞതാ ബലിയും വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസ പരിശീലകര്‍ക്കും വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന കുഞ്ഞുങ്ങള്‍ക്കും സ്‌നേഹവിരുന്നും മതബോധന ദിനാഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO