ആത്മിയ നിറവേകി ബെന്‍സന്‍വില്‍ ഇടവകയില്‍ നോമ്പുകാല ധ്യാനം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 28 മുതല്‍ 30 വരെ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ മാര്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കലാണ് ഈ ധ്യാനത്തിന് നേതൃത്വം നല്‍കിയത്. ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആമുഖ സന്ദേശം നല്‍കി തിരി തെളിച്ച് ധ്യാനത്തിന് തുടക്കം കുറിച്ചു.മെയ് 28 വെളളിയാഴ്ച രാവിലെ 9 മണിക്ക് കുര്‍ബാനയോടെ ആരംഭിച്ച ധ്യാനം മാര്‍ച്ച് 30 ഞായര്‍ വൈകുന്നേരം 4 മണിക്ക് അവസാനിച്ചു..ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്‍മ്മലൈറ്റ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം ധ്യാനം നടത്തപ്പെട്ടു.
ഇടവകയുടെ കൈക്കാരന്‍മാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, ജെന്‍സന്‍ ഐക്കരപ്പറമ്പില്‍, കിഷോര്‍ കണ്ണാല എന്നിവര്‍ ഈധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ ഒരുക്കി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous Post

കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

Next Post

കെ. സി. വൈ. എല്‍ സൗഹൃദ ക്യാമ്പ്

Total
0
Share
error: Content is protected !!