ബെല്‍ജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബെല്‍ജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്‌നാനായ മക്കളെ സഭയോടു സമുദായത്തോടുചേര്‍ത്തുനിര്‍ത്തി മുന്നോട്ടു നയിക്കുംവാന്‍ ആരംഭിച്ച ബെല്‍ജിയം കുടിയേറ്റത്തിന്റെ’ ഏട്ടാം വാര്‍ഷികം 2024ജൂലൈ 10 ന് ബ്രസല്‍സ്സില്‍ വച്ച് നടത്തെപ്പെടുകയാണ്. വിശിഷ്ടാതിഥികളായി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. ബിനോയി കൂട്ടനാല്‍, ഫാ. പ്രിന്‍സ്സ് മുളകുമറ്റത്തില്‍, ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍ എന്നിവരു വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗകമാകുന്നു. ആഘോഷങ്ങളുടെഭാഗമായി വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, വി.കുര്‍ബ്ബാന, പൊതുസമ്മേളനം, സ്‌നേഹവിരുന്ന്, നയനമനോഹരമായ കലാപരിപാടികള്‍, സമ്മാനദാനം, ആദരവ്, സമ്മാനകൂപ്പണ്‍ നിറക്കെടുപ്പ്, ലേലം, നാടന്‍ തട്ടുകട എന്നിവ ഉണ്ടായിരിക്കുന്നതാണ്. വാര്‍ഷികത്തിന്റെ വിജയത്തിന്നായി നാളുകള്‍ക്കും മുന്‍മ്പേ വിവിധ കമ്മറ്റികള്‍ രൂപികരിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയും ചെയ്യുന്നു. വാര്‍ഷികഘോഷപരിപാടികള്‍ക്ക് കുടിയേറ്റം അഡ്മിനിസ്റ്റേറ്റര്‍ ശ്രി. ഷിബി ജേക്കബ് തേനംമാക്കില്‍, കുടിയേറ്റം പ്രസിഡന്റ് ശ്രീമതി ജോമി ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളായ ശ്രി.ജോബി ജോസഫ്, ശ്രീമതി. സിമി റ്റോജി, ശ്രി. ലിജോ ജേക്കബ്, ശ്രീമതി. സിന്തുമോള്‍ ജോമോന്‍, ശ്രി. ജെറി മാത്യു, വിവിധ കമിറ്റി അംഗങ്ങള്‍,കണ്‍വിനര്‍മാര്‍, ചാപ്ലയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കും.