ഹാലെ: ബെല്‍ജിയം ക്‌നാനായ കാത്തലിക്ക് കുടിയേറ്റം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹാലെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മൈതാനങ്ങളിലായി കുഞ്ഞ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി അറുപതോളം കായിക മത്സരങ്ങളൊടുകൂടി കൂടാരയോഗ അടിസ്ഥാനത്തില്‍ കായിക ദിനം സംഘടപ്പിച്ചു. കായിക ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ചാപ്യന്‍മാരായ വി. പത്താംവിയുസ്സ് കൂടാരയോഗ കണ്‍വീനര്‍ അനിഷ് തോമസ്സിന്റ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി. ബെല്‍ജിയം ക്‌നാനായ കാത്തലിക്ക് കുടിയേറ്റം പ്രസിഡന്റ് ജോമി ജോസഫ് ഭദ്രദീപംകൊളുത്തി കയിക ദിനം ഉത്ഘാടനംചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ ഷിബി ജേക്കബ് സ്വാഗതം ആശംസിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബെല്‍ജിയം ക്‌നാനായ കാത്തലിക്ക് കുടിയേറ്റം പ്രസിഡന്റ് ജോമി ജോസഫ്, സെക്രട്ടറി സിമി റ്റോജി എന്നിവര്‍ സത്യപ്രതിഞ്ജചൊല്ലി ചുമതലകള്‍ ഏറ്റെടുത്തു. തുടര്‍ന്ന് അഞ്ച് സ്തലങ്ങളിലായി വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. അത്യന്തം വാശിയേറിയ മത്സരത്തില്‍ വി. പത്താംപിയൂസ്സ് കൂടാരയോഗം ഒന്നാംസ്ഥാനവും, St. തോമസ്സ് കൂടാരയോഗം രണ്ടാം സ്ഥാനവും, ഹോളി എയ്ഞ്ചല്‍സ്സ് കൂടാരയോഗം മുന്നാംസ്ഥാനവും കരസ്തമാക്കി. എല്ലാ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണംചെയ്തു. കായികദിനാചരണത്തിന്റെ ഭാഗമായി ഉച്ചഭക്ഷണവും, കാപ്പിയും, വെള്ളവും എല്ലാവര്‍ക്കു ലഭ്യമാക്കിയതൊടൊപ്പം നാടന്‍ പലഹാരങ്ങളും ഭക്ഷണങ്ങളുമായി ഒരു കടതുറന്ന് പ്രവര്‍ത്തിച്ചത് ഈ ദിനത്തിന്റെ മാറ്റ് കൂട്ടി .
കായിക ദിനാചരണത്തിന്റെ വിജയത്തിനായി ദീപു ജോസ്സ് നേതൃത്വം നല്‍കിയ സ്‌പോട്സ്സ് കമ്മറ്റിയും, മനോജ് ജോസ്സ് നേതൃത്വം നല്‍കിയ രജിസ്‌ട്രേഷന്‍ കമ്മറ്റിയും, ടോംസ്സി സ്റ്റീഫന്‍ നേതൃത്വം നല്‍കിയ ഫിനാന്‍സ് കമ്മറ്റിയും, ഡോണി ജെയിംസ് നേതൃത്വം നല്‍കിയ ഫുഡ് കമ്മറ്റിയും, ഷിജിന്‍ കുര്യന്‍ നേതൃത്വം നല്‍കിയ മീഡിയാ ടിം, കുടിയേറ്റ ഭാരവാഹികളായ ജോമി ജോസഫ്, ജോബി ജോസഫ്, സിമി റ്റോജി, ശ്രി. ലിജോ ജേക്കബ്, സിന്തുമോള്‍ ജോമോന്‍, ജെറി മാത്യു, അഡ്മിനിസ്റ്റേറ്റര്‍ഷിബി ജേക്കബ്, ചാപ്ലയിന്‍ ഫാ. ബിബിന്‍ കണ്ടൊത്ത്. എന്നിവര്‍ നേതൃത്വം നല്‍കി. നാന്നൂറോളം പേരുടെ സാനിധ്യം കയിക ദിനത്തെ മനോഹരമാക്കി.