ബിസിഎം കോളേജില്‍ ഏകദിന ശില്പശാല നടത്തി

കോട്ടയം ബിസിഎം കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ റിസര്‍ച്ച് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റഫറന്‍സ് കള്‍ച്ചര്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാല നടത്തി. വിവിധ കോളേജിലെ ലൈബ്രേറിയന്മാര്‍, ലൈബ്രറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏകദേശം 50ലധികം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. ബാംഗ്ലൂര്‍ ടി.വി.കെ. പൊന്തിഫിക്കല്‍ കോളേജ് ലൈബ്രറിയന്‍ ഡോ. ജോണ്‍ നീലങ്കാവില്‍ സി.എം.ഐ. ശില്പശാല നയിച്ചു. കോളേജ് മാനേജര്‍ ഫാ. അലക്‌സ് ആക്കപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശില്പശാലയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ്, കോട്ടയം അതിരൂപത കോളേജ് വിദ്യാഭ്യാസ കാര്യ സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്ര, അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍സി സിറിയക്, കോളേജ് ലൈബ്രറിയന്‍ സി. ഗ്രേസ്‌ന എസ്.വി.എം. എന്നിവര്‍ പ്രസംഗിച്ചു. കോളേജ് ലൈബ്രറി കമ്മിറ്റി അംഗങ്ങള്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

Previous Post

ബ്രഹ്മമംഗലം: ത്രീണിനിലയം ( ചിത്തിരമംഗലം) ജോണ്‍ തോമസ്

Next Post

കരിങ്കുന്നം : കൂവപ്ലാക്കല്‍ ബെന്നി

Total
0
Share
error: Content is protected !!