കോട്ടയം: ബിഷപ് ചൂളപറമ്പില്‍ മെമ്മോറിയല്‍ കോളേജ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയും കേരള സര്‍ക്കാര്‍ ഉന്നതവിദ്യഭ്യാസ കൗണ്‍സിലുമായി സഹകരിച്ച് ഏകദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.
നാലു വര്‍ഷ ബിരുദ ഓണേര്‍ഴ്‌സ് പ്രോഗ്രാം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന പരിവര്‍ത്തനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.റ്റി അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ആന്റ് ആക്കാഡമിക്ക് കോളാബറേഷന്‍ പ്രൊഫസര്‍ ഡോ: സണ്ണി ലൂക്ക്, കേരള യൂണിവേഴ്‌സിറ്റി ബയോഇന്‍ഫോമാറ്റിക്‌സ് വിഭാഗം മുന്‍ അദ്ധ്യക്ഷന്‍ ഡോ: അച്ചുത്ശങ്കര്‍ എസ് നായര്‍ എന്നിവര്‍ അക്കാദമിക്ക് സെഷനുകള്‍ നയിച്ചു .
വിവിധ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ്, ബര്‍സര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ്, ഐ. ക്യു. എ. സി. കോര്‍ഡിനേറ്റര്‍ ഡോ. റീജ പി. എസ്., സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. നീതു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.