ഡോക്ടര്‍ വധം: ഐക്യദാര്‍ഢ്യജാഥ സംഘടിപ്പിച്ചു

കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യവുമായി കോട്ടയം ബിഷപ് ചൂളപ്പറമ്പില്‍ മെമ്മാറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യജാഥ സംഘടിപ്പിച്ചു. കോളേജ് യൂണിയന്റെയും കോളേജ് വനിതാ ശാക്തീകരണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജാഥ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. ഫ്‌ലാഗ് ഓഫ് ചെയ്തു. കോളേജ് ക്യാംപസില്‍നിന്നും ആരംഭിച്ച് തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ സമാപിച്ച ജാഥയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. കല്‍ക്കട്ടയില്‍ ഡോക്ടറെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമാന സംഭവങ്ങളിലേതടക്കം ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹമന:സാക്ഷിയെ ഉണര്‍ത്തുന്നതിനുമായാണ് ജാഥ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. സ്റ്റിഫി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ്, യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ഗംഗ ജയന്‍, യൂണിയന്‍ പ്രതിനിധികളായ സ്‌നേഹ ജോയി, ശ്രീദേവി അശോക്, വനിതാ ശാക്തീകരണകേന്ദ്രം കോഡിനേറ്റര്‍മാരായ ഡോ. റീജ പി.എസ്., ഫില്‍സി ഫിലിപ്, ഡോ. അനില എച്ച്.എല്‍., ആഷാ കിരണ്‍, കോളേജ് യൂണിയന്‍ അഡൈ്വസര്‍മാരായ ഡോ. നീതു വര്‍ഗീസ്, സുമന്‍ അബ്രഹാം, റ്റിനു ആന്‍ ജോസ് തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.

 

Previous Post

കോട്ടയം അതിരൂപതയിലെ സമുദായ സംഘടനാഭാരവാഹികളുടെ അതിരൂപതാതല നേതൃസംഗമം സംഘടിപ്പിച്ചു

Next Post

ലയണ്‍സ് ഭാരവാഹികള്‍

Total
0
Share
error: Content is protected !!