കോട്ടയം:- മഹാത്മാഗാന്ധി കോട്ടയം അതിരൂപതാ കേന്ദ്രം സന്ദര്‍ശിച്ചതിന്റെ ശതാബ്ദിയാഘോഷം 2025 മാര്‍ച്ച് 3-ാം തിയതി രാവിലെ 9.00 മണിക്ക് ബി.സി.എം കോളേജില്‍ വെച്ച് നടത്തുന്നു. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ആധ്യക്ഷ്യം വഹിക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ ഡോ. ശശി തരൂര്‍ എം. പി മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി ആശംസ പ്രസംഗം നടത്തുന്നു. ബി.സി.എം കോളേജിന്റ സപ്തതി വര്‍ഷത്തില്‍ വിശ്വ പൗരന്‍ അതിഥിയായെത്തുമ്പോള്‍ സാമൂഹ്യ സാസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ സമ്മേളനത്തിന് സാക്ഷികളാകുന്നു. 1925 മാര്‍ച്ച് മാസത്തില്‍ കേരളത്തിലെത്തിയ ഗാന്ധിജി അഭിവന്ദ്യ ചുളപ്പറമ്പില്‍ പിതാവിനെ കോട്ടയം അരമനയില്‍ സന്ദര്‍ശിച്ചതിന്റെ സ്മരണയിലാണ് ശതാബ്ദിയാഘോഷം.