കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍്റസ് ഓഫ് ഇന്ത്യ, ഫൗണ്ടേഷന്‍, ഇന്‍്റര്‍ മീഡിയേറ്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ്ങ് ടെക്നിഷ്യന്‍ എന്നിവയുടെ കോച്ചിങ്ങ് ക്ളാസ്സുകള്‍ കോട്ടയം ബി.സി.എം കോളേജില്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ചുള്ള ധാരണാ പത്രം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ കോട്ടയം ചാപ്റ്റര്‍ ചെയര്‍മാന്‍ സി. എം.എ നാരായണന്‍ നമ്പുതിരി യും ബി.സി.എം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് കെ. വി യും ചേര്‍ന്നു ഒപ്പ് വച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തോടൊപ്പം പ്രൊഫഷണല്‍ ബിരുദം കൂടി സമ്പാദിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി സി. എം. എ ശ്രീലാകുമാര്‍ എസ്., കൊമേഴ്സ് വിഭാഗം മേധാവി ഡോ. ജിപിന്‍ വി ജിമ്മി, ഡോ. എലിസബത്ത് ജോണി, അജീഷാ ജെയിംസ്, സോണിയ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക് – 9446072001
ബി.സി.എം കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍്റസ് ഓഫ് ഇന്ത്യയുടെ ഫൗണ്ടേഷന്‍, ഇന്‍്റര്‍ മീഡിയേറ്റ് കോച്ചിങ്ങ് ക്ളാസ്സുകള്‍
