ബി.സി.എം കോളേജില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി

കോട്ടയം – ബി.സി.എം കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ ഡേ അനുസ്മരണവും ഭാരതീയ രാസശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര പ്രദര്‍ശനം നടത്തി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വസ് മത്സരവും പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും നടത്തി. വേദങ്ങളിലും പുരാണങ്ങളിലുമുള്ള രസതന്ത്രത്തിന്റെ രസകരവും വിജ്ഞാനപ്രദവുമായ നിരവധി പരീക്ഷണങ്ങള്‍ കാണുവാനായി 200 ല്‍ ഏറെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അസി. പ്രൊഫസര്‍ ജെയ്‌സി ജോയി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

ക്നാനായ സ്റ്റാര്‍സ് 14-ാം ബാച്ചിന്റെ പ്രഥമയോഗം സംഘടിപ്പിച്ചു

Next Post

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മലങ്കര ഫൊറോന കുടുംബസംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!