ബി.സി.എം. കബഡി അക്കാദമി ഉദ്ഘാടനവും വൈഖരി പ്രഭാഷണവും

കോട്ടയം: ബി.സി.എം കോളജിന്റെ സപ്തതി വര്‍ഷത്തിലെ വൈഖരി പ്രഭാഷണവും കോട്ടയം ജില്ലയില്‍ ആദ്യമായി രൂപീകരിക്കുന്ന കബഡി അക്കാദമിയുടെ ഉദ്ഘാടനവും സംയുക്തമായി നടത്തി.കോളജിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച വൈഖരി പ്രഭാഷണ പരമ്പരയുടെ ഈ വര്‍ഷത്തെ പ്രഭാഷണം ഇന്ത്യയിലെ ആദ്യത്തെ വനിത സ്‌കൈ ഡൈവര്‍ പത്മശ്രീ റേച്ചല്‍ തോമസ് നിര്‍വഹിച്ചു.

ഇതോടൊപ്പം ബി.സി.എം കോളജിന്റെയും സെന്റ് ആന്‍സ് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ തുടങ്ങുന്ന കബഡി അക്കാദമിയുടെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.
വളരെ ചെറുപ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 12 വയസ്സു മുതലുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടി അക്കാദമി രൂപീകരിക്കുന്നത്. ശാരീരിക ക്ഷമതയും ചടുലതയും നീരീക്ഷണപാടവവും സംഘാതാത്മകതയും വളര്‍ത്തുന്നതിലൂടെയും സാമൂഹികാംഗീകാരവും സ്വയരക്ഷയും ഉറപ്പുവരുത്തുന്നതിലൂടെയും ബി.സി.എം കോളജ് ഏറ്റെടുത്തിരിക്കുന്ന സ്ത്രീ ശാക്തീകരണ യജ്ഞത്തിലെ നവീന ചുവടുവെയ്പാണിത്. ഒരു ദശാബ്ദത്തിലധികമായി എം.ജി സര്‍വ്വകലാശാലയില്‍ പ്രഥമസ്ഥാനങ്ങളിലെത്തിയതിന്റെയും ദേശീയതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന്റെയും ആത്മബലത്തിലാണ് ബി.സി.എം കോളജ് അക്കാദമി രൂപീകരണത്തിലേയ്ക്ക് കടന്നിരിക്കുന്നത്. നിരവധി തവണ താരമായും കോച്ചായും കേരളത്തിനായി ഗോദയിലിറങ്ങിയ ബോബി ജോര്‍ജ്ജാണ് മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കുന്നത്.

Previous Post

ഫ്രാന്‍സിസ് പാപ്പായ്ക്ക് ന്യുമോണിയ: കൂടുതല്‍ ചികിത്സ ആവശ്യം

Next Post

കൂത്താട്ടുകുളം: വള്ളോംകുഴിയില്‍ മറിയക്കുട്ടി തോമസ്

Total
0
Share
error: Content is protected !!