വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി കോട്ടയം ബി.സി.എം കോളേജ്

വയനാട്ടിലും വിലങ്ങാടും ചൂരല്‍മലയിലും ഉണ്ടായ അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സുസ്ഥിര പുനരധിവാസവും സഹായവുമെത്തിക്കുന്നതിനുള്ള കേരള കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് കോട്ടയം അതിരൂപതയുടെ കീഴിലുള്ള ബി.സി.എം. കോളേജ് അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരുലക്ഷത്തി പതിനേഴായിരത്തി ഒരുന്നൂറ്റി ഇരുപത് രൂപ സമാഹരിച്ച് ലഭ്യമാക്കി. കോളേജ് യൂണിയന്‍ ഭാരവാഹികള്‍ കത്തോലിക്കാ സഭ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന് നല്‍കുന്നതിനായി കെ.സി.ബി.സി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗമായ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ മൈക്കിള്‍ വെട്ടികാട്ടിന് തുക കൈമാറി.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റിഫി തോമസ്, മാനേജര്‍ ഫാ അബ്രഹാം പറമ്പേട്ട്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ മെത്രാന്‍ 1955 ല്‍ സ്ഥാപിച്ച ബി.സി.എം കോളേജ് ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കിവരുന്നു.

 

Previous Post

എസ് എന്‍. എസ് .എസ് യൂണിറ്റ് നേതൃത്വത്തില്‍ കിടാരക്കുഴി പാടശേഖരത്തില്‍ വിത്തിറക്കി

Total
0
Share
error: Content is protected !!