കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആതിഥേയത്വത്തില്‍ ജനുവരി എട്ടു മുതല്‍ 12 വരെ നടത്തിയ ബിസിഎം ഫുട്ബോള്‍ ടൂര്‍ണമെന്റും വടംവലി മത്സരവും സമാപിച്ചു.ജനുവരി 11ന് നടത്തിയ ഹൈസ്കൂള്‍, ഹയര്‍,സെക്കന്‍ഡറി പെണ്‍കുട്ടികള്‍ക്കായുള്ള വടംവലി മത്സരം തൊടുപുഴ ഡിഇഒ ശ്രീമതി ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വടംവലിയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രാജപുരം ഹോളി ഫാമിലി ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
കോട്ടയം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കുകയും ചെയ്തു.