ബി .സി .എം കോളേജ് സോഷ്യല്‍ വര്‍ക്ക്, പാസ്സിംഗ് ഔട്ടും അവാര്‍ഡ് ദാനവും നടത്തി

ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം (എം.എസ്.ഡബ്‌ളീയൂ) 2020 – 22 ബാച്ചിന്റെ പാസ്സിംഗ് ഔട്ടും, പാഠ്യപാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. മുഖ്യാതിഥി ഡോ. സാബു പി. തോമസ് (പ്രിന്‍സിപ്പാള്‍, ലയോളാ കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, തിരുവനന്തപുരം) ഉദ്ഘാടനം നടത്തി. ഫാ. എബ്രഹാം പറമ്പേട്ട് (മാനേജര്‍, ബി.സി.എം കോളേജ്) അദ്ധ്യക്ഷ പ്രസംഗവും, ഡോ. ചെറിയാന്‍ പി. കുര്യന്‍ (പ്രസിഡന്റ് കാപ്‌സ്) മുഖ്യ പ്രഭാഷണവും നടത്തി.

പാഠ്യപാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്ക് വര്‍ഷങ്ങളായി കൊടുത്തു വരുന്ന ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് ഡെലീനാ പ്രിന്‍സ്, മാത്യു ആറ്റുമാലില്‍ മെമ്മോറിയല്‍ ദി മോസ്റ്റ് കോണ്‍ഷ്യന്‍സിന്‍സ് സ്റ്റുഡന്റ് അവാര്‍ഡ് പ്രെയ്‌സ് ജോര്‍ജ്, ഫാ. ഫിലിപ്പ് കൂട്ടിയാനില്‍ മെമ്മോറിയല്‍ ദി ബെസ്റ്റ് ഡിസര്‍റ്റേഷന്‍ അവാര്‍ഡ് സ്വാതി മറിയം സണ്ണി, ജോസഫ് കൂപ്ലീ & സണ്‍ മെമ്മോറിയല്‍ ദി ബെസ്റ്റ് ഫീല്‍ഡ് വര്‍ക്ക് അവാര്‍ഡ് രശ്മിരാജ് എ. ആര്‍, മോസ്റ്റ് ക്രീയേററീവ് പേഴ്‌സണിനുളള അവാര്‍ഡ് അമല്‍ ററി. കെ എന്നിവര്‍ക്ക് നല്‍കി. എല്ലാ വിദ്യാര്‍ത്ഥികളും കാപ്‌സ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് അസോസായേഷനില്‍ അംഗത്വം സ്വീകരിച്ചു. കാപ്‌സ് പ്രസിഡന്റ് ഡോ. ചെറിയാന്‍ പി. കുര്യന്‍ അംഗത്വ സര്‍ട്ടിഫിക്കേററ് വിതരണം ചെയ്തു. ഡോ. സ്റ്റെഫി തോമസ് (പ്രിന്‍സിപ്പാള്‍, ബി.സി.എം കോളേജ്) ഡോ. ഐപ്പ് വര്‍ഗ്ഗീസ് (സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി), ഫാ. ഫില്‍മോന്‍ കളത്ര, കിബാ മാസ്‌ക്കി (നേപ്പാള്‍), . മെരി ഹെലന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Previous Post

കുറുമുളളൂര്‍: പാടികുന്നേല്‍ അന്നമ്മ ജോസഫ്

Next Post

വനിതാഗ്രൂപ്പ് അംഗങ്ങള്‍ക്ക് ക്രെഡിറ്റ് ലിങ്കേജ് വായ്പ നല്‍കി മാസ്സ്

Total
0
Share
error: Content is protected !!