സ്വര്‍ഗ്ഗ റാണി ഫൊറോനാ ദൈവാലയത്തിന്‍്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചുള്ള ക്നാനായ കുടുംബസംഗമം മാര്‍.മാക്കീല്‍ ഗുരുകുലത്തില്‍ വെച്ചു നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശേരി ഉത്ഘാടനം ചെയ്തു. ഫൊറോനാ വികാരി
ഫാ. ഷിനോജ് വെള്ളായിക്കല്‍ അധ്യക്ഷത വഹിച്ചു. റവ.ഡോ. ബിനു കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. ഫാ.മൈക്കിള്‍ പ്ളാംപറമ്പില്‍, സിസ്റ്റര്‍ ലിനി, മേഴ്സി സിന്നി മണീയത്ര, ജിന്‍സ് ടോമി, ഫാ.അനീഷ് മാവേലിപുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ റോബി കിഴക്കേപറമ്പില്‍ സ്വാഗതവും, ജൂബിലി കണ്‍വീനര്‍ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.
ബാംഗ്ളൂരിന്‍്റെ വിവിധ ഭാഗങ്ങളില്‍നിന്നായ് നാനൂറില്‍ പരം സമുദായ അംഗങ്ങള്‍ കുടുംബസംഗമത്തില്‍ സന്നിഹിതരായിരുന്നു. ക്നാനായ തനിമ നിലനിര്‍ത്തികൊണ്ടുള്ള ആഘോഷങ്ങള്‍, വര്‍ണപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍, മുതിര്‍ന്ന പൗരന്മാരെയും, വിവാഹ വാര്‍ഷികത്തിന്‍്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കല്‍, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്‍്റെ പ്രത്യേകതകളായിരുന്നു. ജൂബിലി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് ന്വതൃത്വം നല്‍കി.