സെന്‍്റ് തോമസ് അസൈലം ശതാബ്ദി മെമ്മോറിയല്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം

കൈപ്പുഴ സെന്‍്റ് തോമസ് അസൈലത്തിന്‍്റെ ഭാഗമായ ഭിന്നശേഷിക്കാരായ യുവതി യുവാക്കമാര്‍ മാന്യമായി സമൂഹത്തില്‍ ജീവിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച (1985 -2003) ബാച്ചുകളിലെ പ്രിന്‍്റിങ്ങ് സ്കൂളിലെയും ടെയിലറിങ്ങ് സെന്‍്റെറിലെയും പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടത്തി. സെന്‍്റ് തോമസ് അസൈലത്തിന്‍്റെ ശതാബ്ദിയോടനുബന്ധിച്ച് അധ്യാപക വിദ്യാര്‍ത്ഥി റീയൂണിയന്‍ അവരുടെ കുടുബാംഗങ്ങളോടൊപ്പം നടത്തി. ശതാബ്ദി കമ്മിറ്റി കണ്‍വീനര്‍ സി. സൗമി , മെഡിക്കല്‍ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍്റ് സി. ഗ്രേസി എന്നിവര്‍ പ്രോഗ്രം കോഡിനേറ്റ് ചെയ്തു. സെന്‍്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍്റെ സുപ്പീരിയര്‍ ജനറല്‍ സി. അനിത അധ്യക്ഷതവഹിച്ച സമ്മേളനം കോട്ടയം മെഡിക്കല്‍ കോളേജ് റിട്ടയഡ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കൈപ്പുഴ സെന്‍്റ് ജോസഫ് കോണ്‍വന്‍്റ് സുപ്പീരിയര്‍ സി. റൂബി എസ്. ജെ. സി., അസൈലം ഡയറക്ടര്‍ സി. ഫ്രാന്‍സി എസ്. ജെ. സി. പൂര്‍വ്വ അധ്യാപകനായ ജോര്‍ജ്ജുകുട്ടി സേവ്യര്‍, പൂവ്വവിദ്യാര്‍ത്ഥി ഷാന്‍്റി ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അസൈലാംഗങ്ങളുടെ കലാപരിപാടികളും കുടുംബാംഗങ്ങള്‍ക്കുവേണ്ടി നടത്തിയ മത്സരങ്ങളും സംഗമത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കി. അതോടൊപ്പം പഴയകാല മധുരസ്മരണകള്‍ അവര്‍ പങ്കുവച്ചു. സംഗമത്തില്‍ പങ്കെടുത്ത പൂവ്വവിദ്യാര്‍ത്ഥികള്‍ക്ക് മെമെന്‍്റോ നല്കുകയും സ്നോഹോപഹാരമായി അധ്യാപകരെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

Previous Post

ക്‌നാനായ വനിതകള്‍ക്കെതിരെയുള്ള പരാമര്‍ശം അപലപനീയം: ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍

Next Post

Marian Exhibition

Total
0
Share
error: Content is protected !!