അരയങ്ങാട്: മടമ്പം ഫൊറോനയിലെ അരയങ്ങാട് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി സമാപനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കൃതജ്ഞത ബലിയര്‍പ്പിച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. എല്‍ബിന്‍ തിരുനെല്ലിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാര്‍, മടമ്പം ഫോറോനായിലെ വൈദികര്‍, ഇടവകയില്‍ സേവനം ചെയ്ത സന്യസ്തര്‍, ഇടവക സമര്‍പ്പിതര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.