അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിന്റെ ശതോത്തരരജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി കെ സി വൈ എല്‍ അരീക്കരയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു. അരീക്കര ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എല്‍ അരീക്കര യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജിതിന്‍ തോമസ്, ചിക്കു മാത്യു, സ്റ്റെഫിന്‍ ജോസ്,ജോസ്‌മോന്‍ രാജു, സഞ്ജു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ സി വൈ എല്‍ അരീക്കര ഡയറക്ടര്‍ ജിബി പരപ്പനാട്ട്, ട്രഷറര്‍ അലക്‌സ് സിറിയക് അരീക്കര കെ സി വൈ എല്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.15 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ന്റെ ഗ്രാന്‍ഡ് സ്‌പോണ്‌സര്‍ സനോജ് അമ്മായികുന്നേല്‍ ആണ്. 25,26 തീയതികളില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് ന്റെ ഫൈനല്‍ മത്സരം 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നതായിരിക്കും.