അപ്നാദേശ് പ്ലാറ്റിനം ജൂബിലി ചെറുകഥാ മത്സരം

കോട്ടയം: അപ്നാദേശിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. അല്മായര്‍ക്കും സമര്‍പ്പിതര്‍ക്കും പ്രത്യേകമായിട്ടാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കുടുംബമൂല്യങ്ങള്‍/ക്രൈസ്തവമൂല്യങ്ങള്‍ എന്നിവ ഉദ്ദീപിപ്പിക്കുന്നതായിരിക്കണം കഥ. A4 സൈസ് പേപ്പറിന്റെ 6 പുറത്തില്‍ കവിയാന്‍ പാടില്ല. സമ്മാനാര്‍ഹമായ കഥകള്‍ അപ്നാദേശില്‍ പ്രസിദ്ധീകരിക്കുകയും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. കഥകള്‍ എഡിറ്റര്‍, അപ്നാദേശ്, കെ.കെ. റോഡ്, കോട്ടയം-1 എന്ന വിലാസത്തിലോ apnades1950@gmail.com എന്ന ഇ-മെയിലിലോ മാര്‍ച്ച് 31 നകം ലഭിക്കണം.

Previous Post

മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും, പ്രൊ. വി. ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത്

Next Post

ചൈതന്യ കാര്‍ഷിക മേളയില്‍ ജനത്തിരക്ക് ഏറുന്നു

Total
0
Share
error: Content is protected !!