അപ്നാദേശ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നവംബര്‍ 16-ന് (LIVE TELECAST AVAILABLE)

കോട്ടയം: അപ്നാദേശിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് നവംബര്‍ 16 ശനിയാഴ്ച തുടക്കമാകും. ഉച്ചകഴിഞ്ഞ് 3-ന് ബി.സി.എം. കോളജിലെ സിസ്റ്റര്‍ സാവിയോ ഹാളില്‍ നടക്കുന്ന സമ്മേളനം സഹകരണ – ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ലോഗോ പ്രകാശനം നിര്‍വഹിക്കും.
ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തില്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.15 ന് ഇടവകകളിലെ മാധ്യമങ്ങളുടെ ചുമതലയുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടിചേരലും നടക്കും. സമ്മേളനത്തില്‍ വൈദികര്‍, സിസ്റ്റേഴ്‌സ്, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Previous Post

KKCA പ്രതിനിധികള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവുമായി കൂടിക്കാഴ്ച്ച നടത്തി

Next Post

പുതുവേലി: നെടിയപാലയ്ക്കല്‍ മേരി ഫിലിപ്പോസ്

Total
0
Share
error: Content is protected !!