തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയം വെഞ്ചരിപ്പും ഉദ്ഘാടനവും ജനുവരി 25 ന്

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ അജപാലന കേന്ദ്രമായ ചെറുതോണി തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ജനുവരി 25 വ്യാഴാഴ്ച കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ ഒന്‍പത് ഇടവകകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പുകള്‍ ഉള്‍പ്പടെയുളള പരിശീലനങ്ങള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായാണ് ഓഡിറ്റോറിയം പുനരുദ്ധരിച്ചിരിക്കുന്നത്. കൂടാതെ, ജില്ലയിലെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രം കൂടിയാണ് മരിയസദന്‍ പാസ്റ്ററല്‍ സെന്റര്‍. പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദിക-സമര്‍പ്പിത-അല്‍മായ – സമുദായ സംഘടനാ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കും.

 

Previous Post

മടമ്പം കോളജില്‍ പുതിയ അക്കാദമിക് ബ്ളോക്ക് വെഞ്ചരിച്ചു

Next Post

ടോം മാത്യു കരികുളം മലയാളം ഐക്യവേദി സംസ്ഥാന കണ്‍വീനര്‍

Total
0
Share
error: Content is protected !!