ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക് കമ്യുണിറ്റി ക്രിസ്തുമസ് ആഘോഷിച്ചു

‘ചെറിയ ജനഗണമേ ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടി ഉണ്ട്’ എന്ന കര്‍ത്താവിന്റെ വചനം ഓസ്ടീയായിലെ ക്‌നാനായ ജനതയുടെമേല്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

2023, ക്രിസ്തുമസ് രാത്രിയിലെ പരിപാടികള്‍, AKCC-യുടെ ഹൃദ്യമായ കൂട്ടായ്മയുടുടേയും, സഭാ- സമുദായസ്‌നേഹത്തിന്റെ അടയാളമായി.

വിയന്നയിലെ, ഹീര്‍ഷ്‌റ്റേറ്റനിലെ മാതാവിന്റെ പള്ളിയില്‍, സ്‌പെയിനില്‍ നിന്നും എത്തിയ, ഫാദര്‍ സാജു മൂലക്കാട്ട് മുഖ്യ കാര്‍മികനായി, ഫാദര്‍ ജിജോ മാത്യു ഇലവുങ്കചാലിലും ചേര്‍ന്നുക്രിസ്തുമസ്സ് കുര്‍ബാന നടത്തി.

ബ്രദര്‍ റോബിന്‍ കൂവപ്പള്ളിയില്‍ നോടു കൂടി എലിസബത്ത് കോയിത്തറയുടെ നേതൃത്വത്തിലുള്ള ക്‌നാനായ ഗായകസംഘം വിശുദ്ധ കുര്‍ബാന കൂടുതല്‍ അനുഭവവേദ്യമാക്കി
. വളരെ ഹൃദ്യമായി, ഭക്തിപൂര്‍വ്വം നടത്തപ്പെട്ട ക്രിസ്മസ് കുര്‍ബാനക്കു ശേഷം, പള്ളിയുടെ പാരീഷ് ഹാളില്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടു. 2022 – 2023-ലെ AKCC യുടെ കമ്മറ്റിക്കാരായ St.Kuriakose Team-ന്റെ കൂട്ടായ പ്രവര്‍ത്തനവും, സഭാ -സമുദായ തീഷ്ണതയും ഈ ആഘോഷത്തിന്റെ മധുര്യം ഇരട്ടിയാക്കി.

ഓസ്ട്രിയന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ സ്പിരിച്ചല്‍ ഡയറക്ടറായി ഫാദര്‍ ജിജോ ഇലവുങ്കചലിനെ, ഔദ്യോഗികമായി നിയമിച്ചുകൊണ്ടുള്ള അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ കത്ത്, AKCC പ്രസിഡന്റ് എബ്രഹാം കുരുട്ടുപറമ്പില്‍, സമുദായ അംഗങ്ങളെ വായിച്ചു കേള്‍പ്പിച്ചു.
മുത്തുക്കുടയോടുകൂടി നടവിളികളോടെ യാണു ജിജോ അച്ചനെ സമുദായ അംഗങ്ങള്‍ സ്വീകരിച്ചത്.

AKCC യുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും, ജര്‍മ്മനിയില്‍ നിന്നും എത്തിയ ഞങ്ങളുടെ മുന്‍ അംഗങ്ങളായ സഹോദരങ്ങളേ ഹാര്‍ദ്ദവമായി എബ്രഹാം കുരുട്ടുപറമ്പില്‍ സ്വാഗതം ചെയ്തു.

കരോള്‍ ഗാനത്താലും, തപ്പുമേളങ്ങളാലും, മധുരം വിതറി, ക്രിസ്മസ് പാപ്പായി വന്ന സ്റ്റീഫന്‍ കിഴക്കേ പുറത്തിനെ ജനങ്ങള്‍ ആഹ്‌ളാദത്തോടെ എതിരേറ്റു.
പരിപാടികള്‍ വളരെ മനോഹരമായി, സരസമായി, പീയ കണ്ണാംപടം മോഡറേഷന്‍ നടത്തി

ക്‌നാനായ പാട്ടുകളുടെ അകമ്പടിയോടെ, കരോള്‍ ഗാനങ്ങളും, കിഡ്‌സ് ക്ലെബ് അംഗങ്ങളും യുവതീ യുവാക്കളും ചെയ്ത കലാപരിപാടികളും യുവതികളുടെ നടവിളിയുടെ ആവേശവും, ഓസ്ടിയായിലേ ക്‌നാനായ സമൂഹത്തെ ആഹ്ലാദതിമിര്‍പ്പിലാക്കി.

പുല്‍ക്കൂട്ടില്‍ പിറന്ന യേശുവിനെയും, ‘ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ’ എന്ന് പറഞ്ഞ പരിശുദ്ധ മറിയത്തേയും, നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കരുത് എന്ന് ഫാദര്‍ ജിജോയും, നമ്മുടെ ആഘോഷങ്ങളില്‍ ഈശോയുടെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കണമെന്നും, വരും തലമുറക്ക് സഭാ-സമുദായ വിശ്വാസവും സംസ്‌കാരവും പകര്‍ന്നു നല്‍കാനും AKCC- കൂട്ടായ്മകള്‍ക്ക് കഴിയട്ടെ എന്നു ഫാദര്‍ സാജു മൂലക്കാട്ടും തങ്ങളുടെ സന്ദേശങ്ങളിള്‍ പറഞ്ഞു.
പരിപാടികള്‍ക്ക് ജെസിന്‍ മണ്ണാറുമറ്റത്തില്‍, നിധിയാ എടപ്പള്ളിയിറയില്‍, ടിജി കോയിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.  ഓസ്‌ട്രേയന്‍ ക്‌നാനായ സമൂഹത്തെ, അടുത്ത രണ്ടു വര്‍ഷത്തേക്ക് നയിക്കാന്‍, ശക്തരായ സെന്റ് തോമസ് ടീം തിരഞ്ഞെടുക്കപ്പെട്ടു. ജിജോ അച്ചന്‍ പുതിയ കമ്മറ്റിഅംഗങ്ങള്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2022-23-ല്‍ കോളേജ് /സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായവരെയും, ഉന്നത പഠനം കഴിഞ്ഞ്, യൂറോപ്പില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമാനകരമായി ഉന്നത ജോലിചെയ്യുന്ന യുവതീയുവാക്കളെയും, AKCC ആദരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. AKCC സെക്രട്ടറി നദീനാ പുത്തന്‍പുരയില്‍ കോറുമഠം നന്ദി പറഞ്ഞു.

Previous Post

സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി

Next Post

അരീക്കര: പോതംമാക്കീല്‍ പി. സി ജോണ്‍

Total
0
Share
error: Content is protected !!